പ്രശസ്ത കലാസംഘാടകനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു

പ്രശസ്ത കലാസംഘാടകനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംഘാടകനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. കരൾ രോഗവും ന്യുമോണിയയും ബാധിച്ച് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനായ അദ്ദേഹം, രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ സൂര്യ ഫെസ്റ്റിവലിനും നേതൃത്വം നൽകി. ഫെസ്റ്റിവൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

കേരള സംഗീത നാടക അക്കാദമിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ഡയറക്ടറായി മൂന്ന് തവണ പ്രവർത്തിച്ചു. മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ തുടങ്ങിയ ശ്രദ്ധേയ നാടകങ്ങളുടെ രചയിതാവാണ്. മേൽവിലാസം സിനിമയായപ്പോൾ തിരക്കഥയും അദ്ദേഹം ഒരുക്കി.

കലാരംഗത്തേക്ക് സജീവമായി എത്തുന്നതിന് മുൻപ് ISRO ശാസ്ത്രജ്ഞനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുള്ള സൂര്യ കൃഷ്ണമൂർത്തിക്ക് 2023ൽ കേരള സർക്കാരിന്റെ ‘കേരളപ്രഭ’ ബഹുമതിയും ലഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണ്.

Slide 1
Slide 2
Slide 3
Slide 4