വൃക്ക–കരൾ രോഗികൾക്കും ജനിതക രോഗബാധിതർക്കും ആശ്വാസമായി സർക്കാർ; ‘സമാശ്വാസം’ പദ്ധതിക്ക് 4.8 കോടി

വൃക്ക–കരൾ രോഗികൾക്കും ജനിതക രോഗബാധിതർക്കും ആശ്വാസമായി സർക്കാർ; ‘സമാശ്വാസം’ പദ്ധതിക്ക് 4.8 കോടി

വൃക്ക, കരൾ രോഗികൾക്കും ജനിതക രോഗങ്ങൾ ബാധിച്ചവർക്കും സാമ്പത്തിക സഹായം നൽകുന്ന ‘സമാശ്വാസം’ പദ്ധതിയുടെ 2026–27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ 4.8 കോടി രൂപ അനുവദിച്ചു.

സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ അർഹരായ 3,640 ഗുണഭോക്താക്കൾക്ക് പ്രതിമാസ ധനസഹായം ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4

വൃക്കയോ കരളോ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 360 പേർക്ക് പ്രതിമാസം 1,000 രൂപയും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1,400 പേർക്ക് 1,000 രൂപയും ലഭിക്കും.

വൃക്ക സംബന്ധമായ തകരാറിനെ തുടർന്ന് ഡയാലിസിസിന് വിധേയരാകുന്ന 1,680 പേർക്ക് പ്രതിമാസം 1,100 രൂപയും, അരിവാൾ രോഗം ബാധിച്ച 200 പേർക്ക് പ്രതിമാസം 2,000 രൂപയും പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4