ലഹരിക്കെതിരെ യോജിച്ച മുന്നേറ്റം വേണം: തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ

ലഹരിക്കെതിരെ യോജിച്ച മുന്നേറ്റം വേണം: തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ

കോട്ടയം: സമൂഹത്തെ കാർന്നുതിന്നുന്ന അർബുദമായി മാറിയിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ച് യോജിച്ച മുന്നേറ്റം നടത്തണമെന്ന് മാർത്തോമ്മാ സഭ കോട്ടയം–കൊച്ചി ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു.

മാർത്തോമ്മാ സഭ വികസനസംഘം കോട്ടയം–കൊച്ചി ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭദ്രാസനതല ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാങ്ങാനം മാർത്തോമ്മാ ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ് അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ. ഡോ. സാംസൺ എം. ജേക്കബ്, ഭദ്രാസന ട്രഷറർ കുര്യൻ വി. മാത്യു, വികസനസംഘം കേന്ദ്ര വൈസ് പ്രസിഡന്റ് ജോസി കുര്യൻ, ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. എസ്. റോയ്, വാളകം ജോൺ, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, പി. കെ. തോമസ് പ്ലാച്ചിറ, കോശി പി. സക്കറിയ, റിച്ചു ജോൺ ചിറയിൽ, മാത്യൂസ് പൊയ്കയിൽ, ജോസഫ് പീറ്റർ, അജേഷ് ഏബ്രഹാം, ഉമ്മൻ സി. വേങ്ങൽ എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4