വോട്ടർ പട്ടികയില്‍ പുതുതായി പേര് ചേർക്കുന്നതിനുള്ള തീയതി 12 വരെ നീട്ടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവർത്തിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടി. ഈ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ് 9, 10 തീയതികളിൽ തുറന്ന് പ്രവർത്തിക്കും.
ഇതിനിടെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ജില്ലയിൽ പുതിയ പേര് ചേർക്കാൻ 64,151 അപേക്ഷകൾ ലഭിച്ചു. തിരുത്തലിനായി 391, വാർഡ് മാറ്റത്തിനായി 7059, പേരൊഴിവാക്കലിനും ആക്ഷേപങ്ങൾക്കും 8862 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
പേരുചേർക്കലിനും വിലാസമാറ്റം, പോളിംഗ് സ്റ്റേഷൻ മാറ്റം, പേരൊഴിവാക്കൽ തുടങ്ങിയ അപേക്ഷകൾ ഓൺലൈനായി sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ചൊവ്വാഴ്ച (12ാം തീയതി) വരെ സമർപ്പിക്കാം. 2025 ജനുവരി 1നോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.
അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ ജില്ലാ ജോയിന്റ് ഡയറക്ടറിന് 15 ദിവസത്തിനകം അപ്പീൽ നൽകാവുന്നതാണ്.






