ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.
ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിർദ്ദേശം.





