ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രേഷന്‍, റീ-രജിസ്ട്രേഷൻ അവസാന തീയതി വീണ്ടും നീട്ടി.
ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) പ്രോഗ്രാമുകളില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ 2025 ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.
പുതിയ അഡ്മിഷനുകള്‍ക്കായി ignouadmission.samarth.edu.in എന്ന പോര്‍ട്ടല്‍ വഴിയും റീ-രജിസ്ട്രേഷനായി onlinerr.ignou.ac.in എന്ന പോര്‍ട്ടല്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.






