വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഹർജിയിൽ അന്തിമ തീരുമാനമാകും വരെ അറസ്റ്റ് പാടില്ല
ബലാത്സംഗക്കേസില്‍ റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്നും കോടതി പറഞ്ഞു.





