അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപിയുടെ പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഈ ബില്‍ എന്നും, ഇത് മറ്റ് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട സംഘപരിവാരിയുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനാ ഭേദഗതിക്കെതിരെ ജനാധിപത്യ വിശ്വാസികളൊക്കെ ഒന്നിച്ചു രംഗത്തുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണിതെന്നും കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള ശ്രമം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





