ഓടകളുടെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍

ഓടകളുടെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍

തൊടുപുഴ: നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ടൗണ്‍ ഫെറോന പള്ളിയുടെ മുമ്ബിലുള്ള ഓടകളുടെ സ്ലാബുകള്‍ അപകടാവസ്ഥയില്‍.

മഴക്കാലത്തിനു മുമ്ബ് നഗരസഭ ഓടകള്‍ ശുചീകരിച്ചപ്പോള്‍ വരമ്ബുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഈ തകരാർ നന്നാക്കാതെ സ്ലാബുകള്‍ മൂടുകയായിരുന്നു. ഇതുമൂലം പിന്നീട് സ്ലാബുകള്‍ താഴ്ന്നു പോകുകയും വാഹനങ്ങളും കാല്‍നട യാത്രക്കാർക്കും അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. കുരിശടിയുടെ മുമ്ബിലുള്ള സ്ലാബിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഇതുവഴി സ്‌കൂള്‍ കുട്ടികളുടെയും പള്ളിയില്‍ വരുന്നവരുടെയുമടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതാണ്. വ്യാപാരികളുടെയും കാല്‍നടയാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അറയ്ക്കപ്പാറ കൗണ്‍സിലർ ഷീൻ വർഗീസ് മുനിസിപ്പല്‍ ചെയർമാനോട് പരാതി പറയുകയും അദ്ദേഹം നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടുതുമാണ്. എത്രയും പെട്ടെന്ന് പരിഹാരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമായിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4