പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു
സംഭവം ആലുവയിൽ ഇന്നലെ രാത്രി
ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.
പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. പ്രസാദ് ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.





