കണ്‍സ്യൂമർ ഫെഡിന്റെ ഓണവിപണി ആരംഭിച്ചു
തൊടുപുഴ: കണ്‍സ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ടൗണ്‍ സർവീസ് സഹകരണ ബാങ്ക് മുഖേനയുള്ള ഓണവിപണി ആരംഭിച്ചു.
മുനിസിപ്പല്‍ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ കെ ദീപക് വിപണി ഉദ്ഘാടനം നിർവഹിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ കെ കെ പുഷ്പാഗദൻ ബാങ്ക്സെക്രട്ടറി രാഖി. സി, അസിസ്റ്റന്റ് സെക്രട്ടറി നൈസി ജെ മാറാട്ടില്‍, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. ഈ വിപണിയില്‍ നിന്നും 12ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും, നിരവധി മറ്റു ഉത്പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്.


