ഓണക്കാല മദ്യ വിൽപ്പന : വീണ്ടും റെക്കോർഡ് മാറ്റി എഴുതി മലയാളികൾ, വിറ്റത് 826.38 കോടിയുടെ മദ്യം
റെക്കോഡുകള്‍ തകർത്ത് ഓണക്കാലത്തെ മദ്യവില്‍പ്പന.കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് വിറ്റത് 826.38 കോടി രൂപയുടെ മദ്യം.കഴിഞ്ഞവർഷത്തേക്കാള്‍ 50 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഉത്രാടം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. തിരുവോണത്തിൻ്റെ തലേദിവസമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 137 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഉത്രാട ദിനത്തില്‍ വിറ്റത് 126 കോടി രൂപയുടെ മദ്യമായിരുന്നു.
തിരുവോണ ദിവസമായ ഇന്ന് സംസ്ഥാനത്തെ ബിവറേജുകള്‍ക്ക് അവധിയാണ്. സെപ്റ്റംബർ 7 ശ്രീ നാരായണ ഗുരു ജയന്തി ദിവസത്തിലും സെപ്റ്റംബർ ഇരുപത്തിയൊന്ന് ശ്രീ നാരായണ ഗുരു സമാധി ദിനത്തിലും സംസ്ഥാനത്തെ ബിവറേജുകള്‍ തുറന്ന് പ്രവർത്തിക്കില്ല.





