വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി."ഡൈവേഴ്‌സ് സ്ട്രോക്ക്" എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും