കേരള ചരിത്രത്തിലെ ആദ്യ മത്സരവള്ളംകളി നടന്നതിവിടെ..

കേരള ചരിത്രത്തിലെ ആദ്യ മത്സരവള്ളംകളി നടന്നതിവിടെ..
അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്.