സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "വനിതാരവം" പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു