പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന "മിഴിയഴക്" ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് "മിഴിയഴക്" ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്