ഗോവിന്ദച്ചാമി പിടിയിൽ

പിടിയിലായത് ആളൊഴിഞ്ഞ വീട്ടിലെ കിണറിൽ നിന്നും

ഗോവിന്ദച്ചാമി പിടിയിൽ

തളാപ്പ് അമ്പലത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സെൽ പരിശോധനയ്ക്കിടെ ഇയാൾ കാണാനില്ലെന്നു തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ വ്യാപകമായ തെരച്ചിലിനൊടുവിലാണ് സൗമ്യ കൊലക്കേസ് പ്രതിയെ വീണ്ടും പിടികൂടാൻ കഴിയുന്നത്.