ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം: ഫോട്ടോഗ്രഫി, റീല്‍സ് മത്സരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിക്കുന്നു
ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവും റീല്‍സ് മത്സരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വരെ എൻട്രികള്‍ ഓൺലൈനായി സമർപ്പിക്കാം.
“ഹരിതകേരളം; വെള്ളം, വൃത്തി, വിളവ്” എന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനവും ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പും പ്രതിഫലിപ്പിക്കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിനായി സ്വീകരിക്കുക. എൻട്രികളോടൊപ്പം ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്താവുന്നതാണ്.
ക്യാമറയിലും മൊബൈല്‍ഫോണിലും പകർത്തിയ ചിത്രങ്ങളും റീലുകളും എൻട്രികളായി അയയ്ക്കാം. ഫോട്ടോഗ്രഫി മത്സരവും റീല്‍ മത്സരവും വേര്‍തിരിച്ചാണ് സംഘടിപ്പിക്കുന്നത്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതോടൊപ്പം പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
എൻട്രികള്‍ സമർപ്പിക്കേണ്ട വെബ്‌സൈറ്റ്:
🌐 www.haritham.kerala.gov.in�
പരിസ്ഥിതി സംരക്ഷണ സന്ദേശം സൃഷ്ടിപരമായ ദൃശ്യങ്ങളിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്.






