ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍

യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്.

ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍

അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.

ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ മാറ്റങ്ങൾ

• മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ.

• യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളു

• ഓട്ടോ പേ ഇടപാടുകള്‍ ഇനി മൂന്ന് സമയ സ്ലോട്ടുകളില്‍ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ.

• ഒരു ദിവസം മൂന്ന് തവണ മാത്രമേ പരാജയപ്പെട്ട ഇടപാടുകളുടെ നില പരിശോധിക്കാൻ കഴിയൂ.

• ഓരോ പരിശോധനയുടെയും ഇടയില്‍ 90 സെക്കൻഡ് ഇടവേള ഉണ്ടായിരിക്കും.