ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പദ്ധതി: പേര് നിർദേശിക്കാൻ അവസരം

ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പദ്ധതി: പേര് നിർദേശിക്കാൻ അവസരം

ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Slide 1
Slide 2
Slide 3
Slide 4

പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ

Slide 1
Slide 2
Slide 3
Slide 4

' നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.

💡പദ്ധതിക്ക് പേര് നിർദേശിക്കാം.. ✍️

ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.

സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.

ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.

📜 വിശദാംശങ്ങൾ ഉടൻ:-

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്.

നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം..