ഏലത്തിന്റെ വില ഉയരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയും ചെലവും മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഏലത്തിന്റെ വില ഉയരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയും ചെലവും മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

കട്ടപ്പന: ഏലത്തിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലും കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. തുടർച്ചയായ മഴയും കീടബാധയും കൃഷിക്ക് തിരിച്ചടിയാകുകയാണ്.

ഇതോടൊപ്പം മരുന്നുകളും വളങ്ങളും ഉള്‍പ്പെടെയുള്ള കൃഷിചെലവുകള്‍ കൂടിയത് കര്‍ഷകര്‍ക്ക് കൂടുതല്‍ ഭാരം നൽകുന്നു..

കിലോയ്ക്ക് 2,600 രൂപയ്ക്കടുത്ത് എത്തുന്നവില കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുവെങ്കിലും ഉത്പാദനം കുറയുന്നത് വരുമാനത്തില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ സാഹചര്യത്തില്‍ സമഗ്ര ഇടപെടലുകള്‍ ആവശ്യമാണെന്നും, തുടര്‍ച്ചയായി ഉത്പാദനമുണ്ടാകുന്നതിനും കര്‍ഷകര്‍ക്ക് പ്രതീക്ഷ നിലനിര്‍ത്തുന്നതിനും സർക്കാർ പിന്തുണ അത്യാവശ്യമാണ് എന്നും കർഷകർ ആവശ്യപ്പെടുന്നു