കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

കട്ടപ്പന:- കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്തിൽ അധ്യക്ഷത വഹിച്ച പരിപാടി, പ്രമുഖ സാഹിത്യകാരി ശ്രീമതി പുഷ്പമ്മ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ മുപ്പതോളം ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് നടന്നത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ മാണി കെ.സി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ സിജു ചക്കമൂട്ടിൽ, സെന്റ് ജോർജ് എൽ പി സെക്ഷൻ ഹെഡ്മാസ്റ്റർ ശ്രീ ദീപു ജേക്കബ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പിടിഎ അംഗങ്ങളും,അധ്യാപകരും,വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഇൻചാർജ് മാരായ അധ്യാപകർ ക്ലബ്ബുകളുടെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും വിശദീകരിച്ചു പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി..