സ്‌കൂൾ അദ്ധ്യാപകർക്ക് സ്നേക്ക് റസ്‌ക്യു & റിലീസ് പരിശീലനം
പാലക്കാട് ജില്ലയിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്
അടിയന്തിര സാഹചര്യങ്ങളിൽ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ശാസ്ത്രീയമായ സ്നേക്ക് റസ്‌ക്യൂ & റിലീസ് സംബന്ധിച്ച് സ്‌കൂൾ അദ്ധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിലെ താല്‌പര്യമുള്ള സ്‌കൂൾ അദ്ധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
2025 ആഗസ്റ്റ് മാസം 11-ാം തിയ്യതി തിങ്കളാഴ്‌ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലന പരിപാടി നിശ്ചയിച്ചിട്ടുള്ളത്.






