തലവടി ചുണ്ടന്‍ നീരണിയല്‍ നാളെ

തലവടി ചുണ്ടന്‍ നീരണിയല്‍ നാളെ

നെഹ്‌റു ട്രോഫി സിബിഎല്‍ മല്‍സരങ്ങള്‍ക്കായി തലവടി ചുണ്ടന്‍ നീരണിയല്‍ ചടങ്ങ് നാളെ (ഞായര്‍) രാവിലെ 9ന് നടക്കും. 

Slide 1
Slide 2
Slide 3
Slide 4

യുബിസി കൈനകരിയുടെ കൈകരുത്തിലാണ് തലവടി ചുണ്ടന്‍ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. രാവിലെ അഞ്ചിന് മാലിപുരയില്‍ മരങ്ങാട്ടില്ലം ശംബു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നീറ്റിലിറങ്ങല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. 

Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് വള്ളം ശില്പി സാബു നാരായണന്‍ ആചാരിയുടെ സാന്നിധ്യത്തില്‍ നീരണിയല്‍ ചടങ്ങു നടക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സണ്‍ ഉമ്മന്‍ എടത്തില്‍, സെക്രട്ടറി കെ.ആര്‍. ഗോപകുമാര്‍, ട്രഷറര്‍ പ്രിന്‍സ് പാലത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു

.