തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയക്ക് തുടക്കമായി
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ച വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള മുട്ടുമാറ്റ ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് ആരംഭിക്കുന്നത്.
ലണ്ടൻ ഹെൽത്ത് സെന്ററിലെ ഡോ. ജെയിംസ് എല്‍. ഹോവാഡും ഓർത്തോപീഡിക് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുട്ടുമാറ്റ ശസ്ത്രക്രിയകൾ നടത്തിയ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുന്നത്.
കൃത്യതയും സൂക്ഷ്മതയും വർധിപ്പിക്കുന്ന ഈ സംവിധാനം ചെറിയ മുറിവുകൾ, കുറവായ രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ കുറക്കാനും ആശുപത്രിവാസം ചുരുക്കാനും സഹായിക്കുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ലഭ്യമായ സംവിധാനമാണിത്.






