സ്കൂളിൽ 'ബെസ്റ്റി'യെ ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലടിച്ചു
സംഭവം എറണാകുളത്ത്
ബെസ്റ്റിയായ പെൺകുട്ടിയോട് മറ്റൊരാൾ സംസാരിച്ചത് ഒരാൾക്ക് ഇഷ്ടപ്പെടാതെ വന്നതാണ് തർക്കത്തിന് കാരണം. തുടർന്ന് ഇരുവരും തല്ലിത്തീർക്കാൻ തീരുമാനിക്കുകയായിരുന്നു. അടിയുടെ 'റീൽ' എടുക്കാനായി സഹപാഠികളെ മൊബൈൽ ഫോണും ഏൽപ്പിച്ചായിരുന്നു ഇവർ 'തല്ലുമാല' തുടങ്ങിയത്.
വിദ്യാർത്ഥികളുടെ ഈ സംഘട്ടനത്തിൻ്റെ ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ഇടികാരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെന്ന പരിഗണന നൽകി ഇരുവർക്കും താക്കീത് നൽകി വിട്ടയച്ചു


