ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വേതനം ഇരട്ടിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിലും പരിഷ്‌കരിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാരുടെ വേതനവും വര്‍ധിപ്പിച്ചു.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വേതനം ഇരട്ടിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിന് ബിഎല്‍ഒമാര്‍ക്കുള്ള വാര്‍ഷിക വേതനം 6000 രൂപയില്‍ നിന്ന് 12,000 രൂപയാക്കി. വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള ബിഎല്‍ഒമാര്‍ക്കുള്ള ഇന്‍സെന്റീവ് 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കുന്ന ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്ക് പ്രതിവര്‍ഷം 18,000 രൂപ ലഭിക്കും, നേരത്തെയിത് 12,000 രൂപയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ), അസി. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (എഇആര്‍ഒ) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി ഓണറേറിയവും പ്രഖ്യാപിച്ചു. എഇആര്‍ഒമാര്‍ക്ക് 25,000 രൂപയും ഇആര്‍ഒമാര്‍ക്ക് 30,000 രൂപയും നല്‍കും. സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷ (എസ്‌ഐആറി) നുള്ള ബിഎല്‍ഒമാര്‍ക്ക് 6000 രൂപയുടെ പ്രത്യേക പ്രോത്സാഹനവും തെര. കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4