അന്താരാഷ്ട്ര ബഹിരാകാശ നിലയം ആകാശത്ത് ദൃശ്യമാകും: കേരളത്തിൽനിന്ന് ഓഗസ്റ്റ് 4-ന് മനോഹര ദൃശ്യം കാണാനാകും
കാലാവസ്ഥ അനുകൂലമായാൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാം
കാണേണ്ട സമയവും ദിശയും:
🕖 വൈകിട്ട് 7:15ന് – പടിഞ്ഞാറ്, സൂര്യൻ അസ്തമിക്കുന്ന ദിശയിലേക്കാണ് ആദ്യമായി ശ്രദ്ധിക്കുക. അൽപ്പം വലതുഭാഗത്തായി, വടക്കു-പടിഞ്ഞാറു ദിശയിൽനിന്ന് അതിന്‍റെ പ്രയാണം ആരംഭിക്കും. നക്ഷത്രം പോലെ തെളിഞ്ഞ് ആകാശത്ത് നീങ്ങുന്നതായി കാണാം.
🕖 7:19ന് – നിലയം നമ്മുടെ തലക്കു മുകളിലൂടെ കടന്നുപോകും. അതിവിശേഷമായ പ്രകാശം കുറെ നിമിഷങ്ങൾ നിലനിൽക്കും.
🕖 7:22ന് – തെക്ക്-കിഴക്കുഭാഗത്തേക്ക് നീങ്ങി കാഴ്ചയിൽ നിന്നു മറയും.






