വികസന പദ്ധതികൾക്ക് പുതുചുവടുവെപ്പ്; ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ 16 മുതൽ

വികസന പദ്ധതികൾക്ക് പുതുചുവടുവെപ്പ്; ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ 16 മുതൽ

2026–27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഗോ പ്രകാശനം നിർവഹിച്ചു.

സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഒരുമിച്ചിരുത്തി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് കൃത്യമായ രൂപം നൽകുകയും അവ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് റൗണ്ട് ടേബിൾ കോൺഫറൻസ് ഏകോപിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4