ബിപിഎൽ വിഭാഗത്തിന് ട്രോപ്പ് ടി പരിശോധന സൗജന്യമാക്കും: ആരോഗ്യമന്ത്രി

ബിപിഎൽ വിഭാഗത്തിന് ട്രോപ്പ് ടി പരിശോധന സൗജന്യമാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹൃദയാഘാതം നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളിൽ എല്ലായ്പ്പോഴും കൃത്യമായ ഫലം ലഭിക്കണമെന്നില്ലെന്നും ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയാൻ ട്രോപ്പ് ടി പരിശോധന സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്കും ഫലപ്രദമായ ഹൃദയ പരിശോധന ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും സമീപ പ്രദേശങ്ങളിൽ നടക്കുന്ന മെഡിക്കൽ ക്യാംപുകളിൽ ജനങ്ങൾ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. രോഗം നേരത്തെ തിരിച്ചറിയുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.