കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കും; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കും; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. റോഡ്-ഗതാഗത മേഖലയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായി.

ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കോഴിക്കോട്–പാലക്കാട് NH 966 പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്നും അറിയിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് 80 ശതമാനം പൂർത്തിയായിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അനുമതി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനത്തിനാവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും.

ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിൽ നേടുന്നതിനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനും നടപടിയുണ്ടാകും. വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള മറ്റ് പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ കേരളത്തിലെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4