വിദ്യാലയങ്ങളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട : ഉത്തരവിറക്കി വിദ്യാഭ്യാസ മന്ത്രി

വിദ്യാലയങ്ങളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട : ഉത്തരവിറക്കി  വിദ്യാഭ്യാസ മന്ത്രി

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :

Slide 1
Slide 2
Slide 3
Slide 4

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,

വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.

അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ..