തൊടുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

തൊടുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ഓണക്കാലമായതോട് കൂടി തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങളുടെ വർധനയും റോഡരികിൽ അനധികൃത പാർക്കിംഗും തിരക്കിന് പ്രധാന കാരണങ്ങളാണ്.

അമ്പലം ബൈപാസ്‌, പ്രൈവറ്റ് സ്റ്റാൻഡ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മാർക്കറ്റ് റോഡ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് പ്രധാന പ്രശ്നം. പണം നൽകി പാർക്കുചെയ്യാൻ സൗകര്യമുണ്ടെങ്കിലും പലരും അത് ഒഴിവാക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും, ചില റോഡുകളിൽ വൺവേ സംവിധാനം കൊണ്ടുവരുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4