സ്കൂളുകളില്‍നിന്ന് രാത്രി വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ല. സാമ്ബത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയില്‍ നിന്ന് ഒഴിവാക്കരുത്
എല്ലാവരേയും ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെങ്കില്‍ ടൂര്‍ വേണ്ട. പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് പോലും അവസരം നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി രാത്രിയില്‍ വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പുറപ്പെട്ടത് രാത്രി പത്തിനാണ്. രാത്രിയാത്ര നിരോധിച്ചിട്ടുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ വിനോദയാത്രയില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുന്നതിനായി സ്കൂളുകള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
പണമില്ലാത്തതിനാലൊരു കുട്ടിക്ക് പോലും അവസരം നിഷേധിക്കുന്നത് അനീതിയാണെന്നും, എല്ലാവരേയും ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിനോദയാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






