KSRTC പുതിയ ബസുകളുടെ നിരയിലേക്ക് ഏറ്റവും ഒടുവിലായി വോള്‍വോ ബസും
വോള്‍വോയുടെ മള്‍ട്ടി ആക്സില്‍ മോഡലായ 9600 ആണ് സീറ്റർ മോഡലാണ് കെഎസ്‌ആർടിസിക്കായി എത്തിയിരിക്കുന്നത്. ആത്യാഡംബര ബസുകളുടെ ശ്രേണിയില്‍ ഒരുങ്ങുന്ന ഈ ബസിന് 1.30 കോടി രൂപ മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ത്രിവർണ പതാകയിലെ നിറങ്ങളാണ് ഈ ബസുകളില്‍ നല്‍കിയിരിക്കുന്നത്.
കെഎസ്‌ആർടിസിക്കായി 143 പുതിയ ബസുകളാണ് വാങ്ങിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെയുള്ള സർവീസുകള്‍ക്കായാണ് ഇവ എത്തുന്നത്. ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ എന്നീ വാഹന നിർമാതാക്കളുടെ ബസുകള്‍ക്കൊപ്പമാണ് അന്തർ സംസ്ഥാന പാതകളില്‍ സർവീസ് നടത്തുന്നതിനായി വോള്‍വോയുടെ ആഡംബര ബസ് കൂടി വാങ്ങിയിരിക്കുന്നത്.





