മിശിഹാ കേരളത്തില്‍
നവംബര്‍ 10നും 18നും ഇടയില്‍ മെസിയും സംഘവും കേരളത്തില്‍ എത്തും
കാല്‍പന്തുകളിയുടെ മിശിഹാ ലയണല്‍ മെസി കേരളത്തിലെത്തുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍.
നവംബര്‍ 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് എഐഎഫ് അറിയിച്ചിരിക്കുന്നത്. മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല എന്ന രീതിയില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
ഈ പ്രചാരണങ്ങള്‍ തെറ്റായിരുന്നു എന്ന് വ്യക്തമാകുന്ന നിലയിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.





