കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത
ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ മഴയില്‍ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ടാണ്





