സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ "ഇലവീഴാപ്പൂഞ്ചിറ" എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.