2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ "പ്രികോ മിൽസ്".1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്.