കൊച്ചറ നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജീവനക്കാരനായ കട്ടപ്പന സ്വദേശിയുടെ കാറിനുള്ളില്‍ നിന്നാണ് പണം കണ്ടെടുത്തത്.
ബില്ലിനേക്കാള്‍ കൂടിയ തുകയ്ക്ക് മദ്യം വില്‍ക്കുന്നതായും ബില്ല് നല്‍കാതെ വില്‍പ്പന നടത്തുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലൻസ് അധികൃതർ അറിയിച്ചു.