നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്.