കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് "നേച്ചർ വൈബ്സ്" എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്.