വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ; നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി 

വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ;  നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി 
പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും.