ശയന പ്രദക്ഷിണ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

ദേശീപാതയിലെ നിർമ്മാണ നിരോധനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ശയന പ്രദക്ഷിണം നടത്തിയത്

ശയന പ്രദക്ഷിണ സമരവുമായി  യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശയന പ്രദക്ഷിണ സമരം നടത്തി. ദേശിയപാത 85ല്‍ വാളറയിലാണ് സമരം നടത്തിയത്.

മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.

മുൻ എം.എല്‍.എ എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ കനകൻ അദ്ധ്യക്ഷതവഹിച്ചു. എം.എ. അൻസാരി, അലൻ നിഥിൻ സ്റ്റീഫൻ, കെ. കൃഷ്ണമൂർത്തി, ജോജി ഇരുമ്ബുപാലം, ഷിയാസ് മാളിയേക്കല്‍, എ.കെ. ബിനു, സിദ്ധാർത്ഥ തുടങ്ങിയവർ റോഡില്‍ ശയന പ്രദക്ഷിണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷിൻസ് ഏലിയാസ്, ജോബി ചെമ്മല, ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രഞ്ജിത്ത് രാജീവ്, ആലിയ ദേവി പ്രസാദ് എന്നിവർ സംസാരിച്ചു.