വ്യത്യസ്തങ്ങളായ കാഴ്ചകളാണ് കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്."വർണ്ണക്കൂടാരം" എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.