കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ "സയൻഷ്യ 2023" എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി.