സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന "വിങ്സ് ഓഫ് ലൈഫ്" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.