സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ"വയലോരക്കാറ്റ്".മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു