മാർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്

മാർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്
വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം.