വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.